പള്ളിയില്‍ പറയരുതെന്ന് പിണറായിയല്ല ആരുപറഞ്ഞാലും നടക്കില്ല. ഏതെങ്കിലും സംഘടനയെ വിളിച്ച് ചര്‍ച്ചനടത്തിയാല്‍ തങ്ങള്‍ക്ക് പ്രശ്‌നമില്ലെന്നും നിയമം പിന്‍വലിക്കുംവരെ സമരം തുടരുമെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. കഴിഞ്ഞ ദിവസങ്ങളിലായി ലീഗ് നടത്തിയ പരാമർശങ്ങളിൽ വ്യക്തത വരുത്തിയാണ് അദ്ദേഹം സംസാരിച്ചത്.
മുസ്ലീം ലീഗ് സംഘടിപ്പിക്കുന്ന വഖഫ് സംരക്ഷണ ധർണ സെക്രട്ടറിയേറ്റിന് മുന്നിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പളളിയിൽ പ്രതിഷേധങ്ങൾ പാടില്ലെന്നും അത് മുസ്ലീം സമുദായത്തിൻ്റെ നിലപാടല്ലെന്നും സമസ്ത കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ലീഗിൻ്റെ പരാമർശം.
അതേസമയം, വഖഫ് നിയമനം പിഎസ്സിക്ക് വിടാനുള്ള തീരുമാനം ഗൂഢാലോചനയാണെന്ന് മുസ്ലീം ലീഗ് ആരോപിച്ചു.
0 Comments