banner

നിയമവിദ്യാർത്ഥി ഹാഷിഷ് ഓയിലുമായി പൊലീസ് പിടിയിൽ; കൊണ്ടുവന്നത് ബസിൽ

കൊച്ചി : ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി വിശാഖപട്ടണത്തുനിന്നും കൊണ്ടുവന്ന  രണ്ടു കിലോ ഹാഷിഷ് ഓയിലുമായി നിയമവിദ്യാര്‍ത്ഥി പൊലീീസ് പിടിയിലായി. കാക്കനാട്  സ്വദേശി മുഹമ്മദ് (23) ആണ് അങ്കമാലി പൊലീസിൻ്റെ പിടിയിലായത്. ബം​ഗളൂരിൽ എൽഎൽബി വിദ്യാർഥിയായ ഇയാൾ ന്യൂ ഇയർ പാർട്ടിക്കായാണ് ഹാഷിഷ് ഓയിൽ കൊണ്ടുവന്നത് എന്നാണ് വിവരം. 

ബം​ഗളൂരില്‍ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന ബസില്‍ ഹാഷിഷ് ഓയിൽ കടത്തുകയായിരുന്നു. പിടിയിലായ മുഹമ്മദ് കടത്തു സം​ഘത്തിലെ ഒരു കണ്ണി മാത്രമാണെന്നും കൂടുതൽ പേർ പിടിയിലാകാനുണ്ടെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് പറയുന്നു. 

അങ്കമാലി പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്  പ്രതിയെ പിടികൂടിയത്. ഇടപ്പള്ളിയില്‍ വെച്ച് മറ്റോരാള്‍ക്ക് കൈമാറാന്‍ മാത്രമെ നിര്‍ദ്ദേശമുണ്ടായിരുന്നുള്ളുവെന്നാണ് മുഹമ്മദ് പൊലീസിന് നല്‍കിയ മൊഴി. മുഹമ്മദിന്‍റെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. 

Post a Comment

0 Comments