Latest Posts

കൊല്ലത്ത് ഓട്ടോ തൊഴിലാളിയായ യുവാവ് മരിച്ച നിലയിൽ; പിന്നാലെ ഭാര്യ കസ്റ്റഡിയിൽ

കൊല്ലം : കൊല്ലം പട്ടാഴിയിൽ 42 കാരനായ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. കടുവാത്തോട് സ്വദേശി ഷാജഹാനാണ് (42) മരിച്ചത്. ഷാജഹാന്റേത് കൊലപാതകമാണെന്നാണ് സംശയം. ഷാജഹാന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ നിസയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഷാജഹാനെ ഭാര്യ നിസ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയെന്നാണ് സംശയിക്കുന്നത്. കഴുത്തിലുള്ള പാടാണ് സംശയത്തിന് കാരണം.ഇയാൾ സ്ഥിരം മദ്യപിച്ച് പ്രശ്നമുണ്ടാക്കാറുണ്ടായിരുന്നു എന്ന് അയൽവാസികൾ പറയുന്നു. ഇതുമൂലമുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

0 Comments

Headline