banner

നടി പാർവ്വതി തിരുവോത്തിനെ ശല്യം ചെയ്ത കൊല്ലം സ്വദേശി അറസ്റ്റിൽ

നടി പാർവതി തിരുവോത്തിനെ ശല്യം ചെയ്തെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കൊല്ലം സ്വദേശി അഫ്സലാണ് അറസ്റ്റിലായത്. ഇയാൾ തന്നെ പിന്തുടർന്ന് ശല്യം ചെയ്യുന്നതായി നടി പാർവ്വതി പൊലിസിൽ പരാതി നൽകിയിരുന്നു.
കൊച്ചി മരട് പൊലിസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പാർവ്വതിയുടെ കോഴിക്കോട്ടെ വീട്ടിലും വൈറ്റിലയിലെ ഫ്ലാറ്റിലുമെത്തി ഇയാൾ ശല്യപ്പെടുത്തിയതായി പരാതിയിൽ പറയുന്നുണ്ട്.

പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇയാൾ ഭക്ഷണ പദാർഥങ്ങളുമായി നടിയുടെ താമസ സ്ഥലങ്ങളിൽ എത്തി ശല്യം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. പ്രതിക്ക് സ്റ്റേഷൻ ജാമ്യം അനുവദിച്ചു.

إرسال تعليق

0 تعليقات