banner

രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി തൂങ്ങി മരിച്ചു; ഭർത്താവിൻ്റെ പീഡനമെന്ന് സംശയം, കേസെടുത്ത് പൊലീസ്

തെലങ്കാന : രംഗ റെഡ്ഡി ജില്ലയിൽ ഭർതൃപീഡനത്തെ തുടർന്ന് യുവതി തൂങ്ങിമരിച്ചു. തന്റെ രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച രാജേന്ദ്രനഗറിലാണ് സംഭവം. 35കാരിയായ യുവതിയാണ് മകനെയും മകളെയും കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. പ്രാഥമിക അന്വേഷണത്തിൽ യുവതിയുടെ ഭർത്താവ് സായികുമാർ ഇവരെയും കുട്ടികളെയും പീഡിപ്പിക്കാറുണ്ടെന്ന് രാജേന്ദ്രനഗർ പോലീസ് ഇൻസ്പെക്ടർ കെ കനകയ്യ പറഞ്ഞു.

2016 ലാണ് ഇരുവരും വിവാഹിതരായതെന്നും ഭർത്താവ് ഒരു സോഫ്റ്റ്‌വെയർ കമ്പനിയിലെ ജീവനക്കാരനാണെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ ഭർത്താവിനെതിരെ സെക്ഷൻ 302, 498 എ, 306 പ്രകാരം കേസെടുത്തിട്ടുണ്ട്. ഇയാൾ ഒളിവിലാണെന്നും ഉടൻ പിടിയിലാവുമെന്നും പോലീസ് അറിയിച്ചു

Post a Comment

0 Comments