banner

വേണം ഭയവും ജാഗ്രതയും; ഒമിക്രോൺ ഭീതിയിൽ കേരളവും

അതിവ്യാപന ശേഷിയുള്ള കൊവിഡ്-19 വകഭേദമായ ഒമിക്രോണ്‍ സമ്പര്‍ക്കം കോഴിക്കോട് ജില്ലയിലും. നവംബര്‍ 21 ന് യുകെയില്‍ നിന്ന് വന്നയാളുടെ ശ്രവം പരിശോധനക്ക് അയച്ചു. നിലവില്‍ രോഗബാധിതന്റെ അമ്മക്കും കൊവിഡ്-19 സ്ഥിരീകരിച്ചു. നിലവില്‍ ഇയാളുടെ സമ്പര്‍ക്കത്തില്‍ 4 ജില്ലകളില്‍ ഉള്ളവര്‍ ഉണ്ടെന്നാണ് സൂചന. എറണാകുളം അടക്കമുള്ള നാല് ജില്ലകളണിത്. സമ്പര്‍ക്ക പട്ടിക തയ്യാറാക്കി മറ്റു ജില്ലകളിലേക്ക് അയച്ചു. ഇന്ത്യയില്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്ത രണ്ട് ഒമിക്രോണ്‍ കേസുകളും ബംഗ്‌ളൂരുവിലാണ്. 66 കാരനായ ദക്ഷിണാഫ്രിക്കന്‍ പൗരനും ബെംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ 46 കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസമാണ് ദുബായ് വഴി ദക്ഷിണാഫ്രിക്കന്‍ പൗരന്‍ ബഗ്‌ളൂരുവിലെത്തുന്നത്.

Post a Comment

0 Comments