banner

എന്‍.എസ് പഠന ഗവേഷണ കേന്ദ്രം - പാലിയേറ്റീവ് സെന്‍റര്‍ ഉത്ഘാടനം വെള്ളിയാഴ്ച്ച നടക്കും

സിപിഐ(എം) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള എന്‍.എസ് പഠനഗവേഷണ കേന്ദ്രത്തിന്‍റെയും കൊല്ലം കെയര്‍ ഹെല്‍ത്ത് & പാലിയേറ്റീവ് ഫെഡറേഷന്‍റെയും പണി പൂര്‍ത്തിയായ ആസ്ഥാന മന്ദിരത്തിന്‍റെയും ഉത്ഘാടനം മയ്യനാട് ധവളക്കുഴിയില്‍ 24ന് വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് നടക്കും. സിപിഐ(എം) പിബി അംഗം എസ്.രാമചന്ദ്രന്‍പിള്ള ഉത്ഘാടനം നിര്‍വ്വഹിക്കും. പിബി അംഗം എം.എ.ബേബി മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന സെക്രട്ടറിയേറ്റംഗം ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍, മുന്‍ മന്ത്രി പി.കെ.ഗുരുദാസന്‍, ജില്ലാ സെക്രട്ടറി എസ്.സുദേവന്‍ ഉള്‍പ്പെടെയുള്ള വിവിധ നേതാക്കള്‍ സംസാരിക്കും.

രണ്ട് സംരംഭങ്ങള്‍ക്കുമായി മയ്യനാട് പുല്ലിച്ചിറ പള്ളിക്ക് സമീപം 7 ഏക്കര്‍ സ്ഥലം പാര്‍ടി വിലയ്ക്ക് വാങ്ങിയിരുന്നു. ഇവിടെയാണ് ആസ്ഥാന കേന്ദ്രത്തിന്‍റെ താഴത്തെനില പൂര്‍ത്തിയായിട്ടുള്ളത്. സ്ഥലം വാങ്ങിയതും കെട്ടിടം നിര്‍മ്മിച്ചതും ജില്ലയിലെ സിപിഐ(എം) അംഗങ്ങളില്‍ നിന്ന് മാത്രം ശേഖരിച്ച തുക കൊണ്ടാണ്. ആസ്ഥാന മന്ദിരത്തിന്‍റെ നിര്‍മ്മാണോത്ഘാടനം 2019 ഫെബ്രുവരി 26ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചിരുന്നു.

Post a Comment

0 Comments