അഷ്ടമുടി : നാഷണൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽ ഭിന്നശേഷി - പ്രാഥമിക ആരോഗ്യ പരിചരണം ആവശ്യമുള്ള വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി ആരംഭിച്ച പദ്ധതിയായ 'പ്രഭ' യുടെ ഭാഗമായി അധ്യാപകരും വോളൻ്റിയേഴ്സും ചേർന്ന് സ്കൂളിലെ ഭിന്നശേഷി വിദ്യാർത്ഥിയ്ക്ക് സഹായ ഉപകരണം നൽകി. ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ അഷ്ടമുടിയിലെ എൻ.എസ്.എസ്സ് യൂണിറ്റാണ് നാടിന് അഭിമാനിക്കാവുന്ന പ്രവർത്തനം നടത്തിയത്.
എൻ.എസ്.എസ്സ് SFU/61 യുണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻ്ററി അധ്യാപകനും എൻ.എസ്.എസ്സ് പ്രോഗ്രാം ഓഫീസറും, സ്റ്റാഫ് സെക്രട്ടറിയുമായ സനിൽ കുമാർ ഇത്തരത്തിലൊരു ആശയം ഹയർ സെക്കൻ്ററി തലത്തിലെ സഹപ്രവർത്തകരായ അധ്യാപകരോട് പറയുകയായിരുന്നു. അധ്യാപകർക്ക് സമ്മതമായതോടെ ഇവർ ഒരുമിച്ച് ചേർന്ന് തുക കൈമാറുകയും വാക്കർ വാങ്ങുകയും ആയിരുന്നു.
തുടർന്ന്, സ്കൂളിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയ്ക്ക് പ്രിൻസിപ്പൾ പോൾ ആൻ്റണിയുടെ നേത്യത്വത്തിൽ ഇത് കൈമാറുകയും ആയിരുന്നു. സഹപാഠിക്ക് ഇത്തരത്തിലൊരു സഹായം ചെയ്യാനായതിലെ ആത്മസംതൃപ്തിയിലാണ് എൻ.എസ്.എസ്സ് SFU/61 യുണിറ്റും മറ്റ് വിദ്യാർത്ഥികളും.
0 Comments