banner

സംസ്ഥാനത്ത് വീണ്ടും ഒമിക്രോൺ ആശങ്ക; പുതുതായി 36കാരന് കൂടി സ്ഥിതീകരിച്ചു

മലപ്പുറത്ത് ഒമൈക്രോൺ സ്ഥിരീകരിച്ചു. ഈ മാസം 14 ന് ഷാർജയിൽ നിന്നെത്തിയ 36 കാരൻ മംഗളുരു സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ് ഈ വ്യക്തി. ഒമൈക്രോൺ ബാധിതന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നുമില്ല.

അതേസമയം, മലപ്പുറത്തെ കേസ് കൂടി കണക്കിലെടുത്താൽ നിലവിൽ സംസ്ഥാനത്ത് എട്ട് പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ വരെ സ്ഥിരീകരിച്ച ഏഴ് പേരുടെ സമ്പർക്കപ്പട്ടികയിലുള്ളവരുടെ പരിശോധന ഫലങ്ങളും ഇന്ന് പുറത്ത് വന്നേക്കും.

Post a Comment

0 Comments