banner

ഒമൈക്രോൺ: ഭയക്കേണ്ടതുണ്ട് ഈ വിരുതനെ?; വകഭേദത്തിൻ്റെ വ്യാപന തോത് ഉയർന്നതെന്ന് ലോകാരോഗ്യ സംഘടന

ഡൽഹി : ഒമിക്രോണിനെ ഭയക്കേണ്ടതുണ്ടോ?, എന്ന ചോദ്യമാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അഷ്ടമുടി ലൈവിൻ്റെ ഔദ്യോഗിക വാട്സാപ്പ് നമ്പരുകളിലേക്ക് ഏറ്റവും കൂടുതലായി എത്തുന്ന ചോദ്യം.  ഒമിക്രോൺ അപകടകാരിയാണോ ലോകാരോഗ്യ സംഘടന പറയുന്നത് വായിക്കാം.

ഒമൈക്രോൺ വകഭേദത്തിന്റെ വ്യാപന തോത് ഉയർന്നതാണെന്നും എന്നാൽ അതിൻ്റെ പകർച്ച ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഒമൈക്രോൺ വേഗത്തിൽ വ്യാപിക്കുമെന്നും നിലവിലുള്ള വാക്‌സിനുകൾക്ക് പ്രതിരോധിക്കാൻ സാധിക്കില്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു

രാജ്യത്ത് എങ്ങനെ?

കർണാടകയിലും മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശിലും പഞ്ചാബിലും കേരളത്തിലും കഴിഞ്ഞ ദിവസം ഒമൈക്രോൺ സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഒമൈക്രോൺ ബാധിച്ചവരുടെ ആകെ എണ്ണം 38 ആയി. അതേസമയം രാജ്യത്ത് 140 കോടി വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഡിസംബർ അവസാനത്തോടെ രാജ്യത്തെ എല്ലാ പൗരന്മാർക്കും ഒരു ഡോസ് വാക്‌സിൻ എങ്കിലും വിതരണം ചെയ്യണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു.

Post a Comment

0 Comments