banner

സംസ്ഥാനത്ത് ആദ്യ ഒമിക്രോൺ ബാധ സ്ഥിരീകരിച്ചു; സഹയാത്രികരെ വിവരമറിയിച്ചതായും, മുൻകരുതലുകൾ സ്വീകരിച്ചതായും ആരോഗ്യ മന്ത്രി

സംസ്ഥാനത്ത് ആദ്യ ഒമിക്രോൺ രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. യു കെയിൽ നിന്നും വന്ന എറണാകുളം സ്വദേശിയുടെ പരിശോധനാ ഫലമാണ് ഒമിക്രോൺ പോസിറ്റിവായത്. രോഗി സുരക്ഷിതനാണ്. 

അതേ സമയം, സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും. പഴ രീതിയിലുള്ള മുൻകരുതലുകളും സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണമെന്നും വകുപ്പ് ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചതായും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു.

രോഗിയ്ക്കൊപ്പം അതേ വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രികരെ വിവരമറിയിച്ചിട്ടുണ്ട്. ആദ്യ ഫലത്തിൽ നെഗറ്റീവ് ആയ ഇദ്ദേഹത്തിൻ്റെ പരിശോധനാ ഫലം രണ്ടാതവണ പോസിറ്റീവ് ആയതോടെ ഒമിക്രോൺ പരിശോധയ്ക്ക് അയയ്ക്കുകയും തുടർന്ന് അത് പോസിറ്റീവ് ആകുകയുമായിരുന്നു.

إرسال تعليق

0 تعليقات