banner

കൊല്ലത്ത് അൽപ്പം മുമ്പ് നടന്ന വാഹനാപകടത്തിൽ ഒരു മരണം

കൊല്ലം : കരുനാഗപ്പള്ളി കന്നേറ്റി പാലത്തിന് സമീപം അൽപ്പംം മുമ്പ് നടന്ന വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പള്ളിമുക്ക് ഇരവിപുരം സ്വദേശി ഷബീർ ആണ് മരിച്ചത്. ഓട്ടോ കാറും ഓട്ടോറിക്ഷയും തമ്മിലാണ് കൂട്ടിയിടിച്ചത്.

സംഭവത്തിൽ ഓട്ടോ റിക്ഷകൾ പൂർണ്ണമായും തകർന്നു. ഇത് തമ്മിൽ കൂട്ടി ഇടിച്ചാണ് ഒരു മരണം സംഭവിക്കുകയും ചെയ്തത്. അപകടത്തിൽ ഇരു വാഹനങ്ങളിലും ഉണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേല്ക്കുകയും ഇവരെ ഉടൻ തന്നെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

അപകടത്തെ തുടർന്ന് മെയിൽ റോഡ് ഗതാഗതം ഹൈവേ പൊലീസിൻ്റെയും കരുനാഗപ്പള്ളി പോലീസിൻ്റെ ശ്രമഫലമായാണ് ഗതാഗതം പുനർ സ്ഥാപിക്കാനായത്. അപകടവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Post a Comment

0 Comments