banner

റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥന്റെ പുസ്തക പ്രകാശനം ഉമ്മൻചാണ്ടി നിർവഹിക്കും

തിരുവനന്തപുരം : ഐ.പി.എസ് ഉദ്യോഗസ്ഥർ പുസ്തകങ്ങൾ എഴുതി പ്രകാശനം ചെയ്യുന്നത് (ചിലർ സ്വന്തം നാമം വരണമെന്ന ഉദ്ദേശത്തോടെ)
സാധാരണമാണ്. അതിൽ കൂടുതലും പൊടിപ്പും തൊങ്ങലും കൊണ്ട്‌ നിറയ്ക്കുകയാണ് പതിവ്.
എന്നാൽ അതിൽ നിന്ന് തീർത്തും വ്യത്യസ്തമായ ശൈലിയാണ് ജോസഫ് സാർത്തോ എന്ന റിട്ടയേർഡ് അസിസ്റ്റന്റ് കമാൻഡന്റിന്റെ പുസ്തകം. 

സർവീസ് - ജീവിതാനുഭവങ്ങളെ മാലയിൽ മുത്തുമണി കോർത്തിണക്കുന്നതു പോലെ  
മനോഹരമായാണ് "സാർത്തോവിന്റെ സുവിശേഷം"
എഴുതിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ് ബുക്ക്  
പേജിലൂടെയാണ് എഴുത്തിന്റെ വഴിയിലേക്കുള്ള കടന്ന് വരവ്. തുടക്കത്തിൽ സർവീസ്‌ - ജീവിതാനുഭവങ്ങൾ ഫേസ്ബുക്കിൽ എഴുതിയപ്പോൾ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നവരുടെ എണ്ണവും ആകാംക്ഷയും കൂടി.
അതിന്റെ കാരണം അദ്ദേഹത്തിന്റെ സത്യസന്ധത നിറഞ്ഞ വാക്കുകൾ തന്നെയായിരുന്നു. സമ്പത്തിൽ നിറഞ്ഞ ബാല്യകാലം മുതൽ ജീവിതം മുന്നോട്ട് കൊണ്ട്‌ പോകാൻ നെട്ടോട്ടം ഓടേണ്ടി വരുന്ന യുവാവിന്റ ജീവിതാവസ്ഥയും, ട്രെയിനിംഗ് - സർവീസ് കാലയളവും നേരായ എഴുത്തിലൂടെ മനോഹരമായാണ് വിവരിച്ചിരിക്കുന്നത്. ഇത് തുടർച്ചയായി വായിച്ച
നിരവധി പേരുടെ നിരന്തര അഭ്യർത്ഥനയെ തുടർന്നാണ് അദ്ദേഹം ഇത് പ്രസിദ്ധീകരിക്കാൻ തയ്യാറായത്.

എഴുതിത്തുടങ്ങുന്നവരുടെ സ്വപ്നമായ ഡി.സി ബുക്സാണ് "സാർത്തോവിന്റെ സുവിശേഷം" പ്രസിദ്ധീകരിക്കുന്നത്.
2021 ഡിസംബർ 16 വ്യാഴാഴ്ച നാല് മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വച്ച് മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയും കേരളാ നിയമസഭാ സ്പീക്കർ ശ്രീ. എം.ബി രാജേഷും ചേർന്ന് നിർവഹിക്കുന്നു. ചടങ്ങിൽ മുൻ ഡിജിപി ഡോ. അലക്സാണ്ടർ ജേക്കബ് ഐപിഎസ്, രാഹുൽ ഈശ്വർ എന്നിവർ പങ്കെടുക്കും

Post a Comment

0 Comments