ആലപ്പുഴ ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളിലെ പ്രതികൾ കേരളത്തിന് പുറത്തേക്ക് കടന്നതായി എഡിജിപി വിജയ് സാഖറെ. പ്രതികളെ എല്ലാവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവരുടെ സഹായം ഇതിനായി ലഭിച്ചിട്ടുണ്ട്.
ചേർത്തലയിൽ പിടിയിലായ അഖിൽ ആണ് പ്രതികളെ രക്ഷപെടാൻ സഹായിച്ചത്. പ്രത്യേക സംഘത്തെ സംസ്ഥാനത്തിന് പുറത്തേക്ക് അയച്ചിട്ടുണ്ടെന്നും സംസ്ഥാന തലത്തിലുള്ള നേതാക്കൾക്കും ഗൂഢാലോചനയിൽ പങ്കുണ്ടാകുമെന്നും വിജയ് സാഖറെ പറഞ്ഞു.
0 Comments