banner

നട്ടം തിരിഞ്ഞ് 'റോക്കറ്റ്' കൊല്ലത്ത്, ഇനി പായുക കിഴക്കിലൂടെ

കൊല്ലം : ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ്റെ റോക്കറ്റിന്റെ (ടണല്‍ ഭാഗം) ഭാഗം നാളെ (31-12-2021) ജില്ലയുടെ കിഴക്ക് ഭാഗത്ത് കൂടി കടന്ന് പോകും. ചവറ പാലം കടത്തിയാണ് സഞ്ചാര പാത നിശ്ചയിച്ചതെങ്കിലും ഇത് വഴി പോകാൻ കഴിയാത്തതിലാണ് കുന്നത്തൂര്‍ താലൂക്കിലൂടെ കൊട്ടാരക്കരയിലേക്ക് കൊണ്ടു പോകുന്നത്.

ടൈറ്റാനിയം ജംങ്ഷനിലൂടെ ഇവിടെ എത്തിക്കുന്ന 'വിന്‍ഡ് ടണല്‍ പ്രോജക്റ്റ്'- ൻ്റെ ടണല്‍ ഭാഗം തിരുച്ചിറപ്പള്ളി വിക്രം സാരാഭായ് സ്‌പേസ് സെന്‍ററില്‍ലേക്ക് ആകും എത്തുക. ഇവിടെ നിന്ന് ഐഎസ്ആര്‍ഒ തിരുവനന്തപുരം തുമ്പ വിക്ഷേപണ കേന്ദ്രത്തിലേക്കാണ് ഇത് കൊണ്ടുപോകുന്നത്. 

ഐഎസ്ആര്‍ഒയുടെ പ്രത്യക അഭ്യർത്ഥനയെ തുടർന്നാണ് അലപ്പുഴ ബീച്ചില്‍ മുസിരിസ് പ്രദര്‍ശനത്തിന് പഴയ പടക്കപ്പല്‍ എത്തിച്ച സ്വകാര്യ ഏജന്‍സി  ഇത് റോഡ് മാര്‍ഗം കൊണ്ടുവരുന്ന കരാര്‍ ഏറ്റെടുത്ത്. റോഡിലെ തടസം മൂലം രാത്രികളില്‍ യാത്ര ചെയ്ത് വരികയായിരുന്നു. ടോളുകളിലെ തടസം പ്രശ്‌നമാണ്. 

റെയില്‍വേ ഓവര്‍ബ്രിഡ്ജിന്റെ പ്രശ്‌നം മൂലമാണ് കായംകുളത്തുനിന്നും കിഴക്കോട്ടുവരുന്നത് തടസമായത്. കഴിഞ്ഞരാത്രി വെറ്റമുക്കിലെത്തിയ വാഹനം നാളെ രാവിലെ ടൈറ്റാനിയം ജംക്ഷനില്‍നിന്നും കിഴക്കോട്ട് തിരിച്ചുവിടും ഇതിന്റെ ഭാഗമായി ഗതാഗത ക്രമീകരണവും വൈദ്യുതി ലൈന്‍മുടക്കവും കേബിള്‍ ഇന്‌റര്‍നെറ്റ് തടസവുമുണ്ടാകാനിടയുണ്ട്. വൈദ്യുതി പൂര്‍ണമായി രാവിലെ ഓഫ് ചെയ്യാനാണ് നിര്‍ദ്ദേശം.

Post a Comment

0 Comments