banner

ശബരിമല നട ഇന്ന് തുറക്കും, നാളെ മുതൽ പരമ്പരാഗത കാനനപാതയിലൂടെ തീർഥാടകർക്ക് പ്രവേശിക്കാം

മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. നാളെ മുതല്‍ എരുമേലി വഴിയുള്ള പരമ്പരാഗത കാനനപാതയില്‍ക്കൂടി തീര്‍ത്ഥാടകരെ കടത്തിവിടും. ജനുവരി 14 ന് ആണ് മകരവിളക്ക്.

മണ്ഡലകാല തീര്‍ത്ഥാടനം കഴിഞ്ഞ് 3 ദിവസങ്ങള്‍ക്കുള്ളിലാണ് മകര വിളക്ക് ഉത്സവത്തിനായി ശബരിമല നട തുറക്കുന്നത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ മേല്‍ശാന്തി പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്ര നട തുറന്ന് ശ്രീകോവിലില്‍ ദീപം തെളിക്കും.

നാളെ മുതല്‍ സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ കടത്തിവിടും. പരമ്പരാഗത കാനന പാത വഴി തീര്‍ത്ഥാടകര്‍ക്ക് സന്നിധാനത്തേക്ക് യാത്ര ചെയ്യാനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി. വെള്ളിയാഴ്ച മുതല്‍ കാനന പാതയില്‍ കൂടി തീര്‍ത്ഥാടകരെ കടത്തി വിടും.

മാളികപ്പുറത്ത് പ്രസാദ വിതരണത്തിന് കൂടുതല്‍ കൗണ്ടറുകള്‍ തുറക്കും. അപ്പവും അരവണയും കരുതല്‍ ശേഖരമായിട്ടുണ്ട്. ജനുവരി 12 ന് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണഘോഷയാത്രയും പുറപ്പെടും.

മകരവിളക്കിന് മുന്നോടിയായി തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇടത്താവളങ്ങളിലടക്കം സൗകര്യങ്ങള്‍ വിപുലപ്പെടുത്താനാണ് ദേവസ്വം ബോര്‍ഡ് തീരുമാനം.

Post a Comment

0 Comments