ചക്കിക്കാവ് പ്രദേശത്ത് വ്യാജ വാറ്റും വല്‍പ്പനയും വ്യാപകമാണെന്ന് നാട്ടുകാര്‍ നിരന്തരം പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ താമരശ്ശേരി പോലീസ് പരിശോധന നടത്തിയപ്പോള്‍ സുധീഷിന്റെ വീടിന് സമീപത്തുനിന്ന് വ്യാജവാറ്റ് കണ്ടെത്തിയിരുന്നു. അന്ന് ആരെയും പിടികൂടിയിരുന്നില്ല.
നാട്ടുകാര്‍ നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ താമരശ്ശേരി പോലീസ് നടത്തിയ നീക്കത്തിലാണ് സുധീഷ് പിടിയിലായത്. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
0 تعليقات