banner

മോഡലിനെ പീഡിപ്പിച്ച കേസിൽ പ്രതി സലിംകുമാർ തന്നെ; ഇയാൾ കുറ്റം സമ്മതിച്ചു

കൊച്ചിയിൽ മോഡലിനെ പീഡിപ്പിച്ച കേസിൽ പ്രതി സലിംകുമാർ കുറ്റം സമ്മതിച്ചതായി പൊലീസ്. പെൺകുട്ടിയുടെ മൊഴി വിശദമായി പരിശോധിക്കുകയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ഫോട്ടോഷൂട്ടിന്റെ മറവിലാണ് കൊച്ചിയിൽ 27 കാരിയായ മോഡലിനെ പീഡനത്തിനരയാക്കിയത്. പ്രതികളായ അജ്മൽ, ഷമീർ, ക്രിസ്റ്റീന എന്നിവർ ഒളിവിലാണ്.

അറസ്റ്റിലായ സലിംകുമാറും പെൺകുട്ടിയും പരസ്പരം അറിയുന്നവരാണെന്ന് പൊലീസ് പറഞ്ഞു. ഒളിവിലുള്ള പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാണെന്നും പൊലീസ് പറഞ്ഞു.

إرسال تعليق

0 تعليقات