banner

എസ്ഡിപിഐ ബി.ജെ.പി നേതാക്കളെ വെട്ടിക്കൊന്നു; ആലപ്പുഴയിൽ നിരോധനാജ്ഞ, അപലപിച്ച് മുഖ്യമന്ത്രി

ആലപ്പുഴ : എസ്.ഡി.പി.ഐ നേതാവും ബിജെപി നേതാവും വെട്ടേറ്റ് മരിച്ചു. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയായ കെ.എസ് ഷാൻ(38) ആണ് ഇന്നലെ രാത്രിയുണ്ടായ അക്രമണത്തിൽ ചികിത്സയിലിരിക്കെ പുലർച്ചെ മരിച്ചത്. ഒ.ബി.സി മോർച്ച സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസൻ ആണ് മരിച്ച ബിജെപി നേതാവ്. ഇദ്ദേഹത്തെ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്തുക ആയിരുന്നു എന്നാണ് വിവരം. 

ആലപ്പുഴയിൽ കെ.എസ് ഷാൻ്റെ മരണത്തിന് മണിക്കൂറുകൾക്കുളിൽ രഞ്ജിത്ത് ശ്രീനിവാസനും വെട്ടേക്കുകയായിരുന്നു. മണ്ണഞ്ചേരിയിൽ ഇന്നലെ രാത്രി, ഷാൻ സഞ്ചരിച്ച ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം അക്രമിസംഘം വെട്ടുകയായിരുന്നു. പിന്നാലെ മരിച്ച രഞ്ജിത്ത് ശ്രീനിവാസനെ ഒരു സംഘം വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്തുകയും ആയിരുന്നു.

രാഷ്ട്രീയ വൈരം ആണ് കൊലപാതകങ്ങൾക്ക് പിന്നിൽ എന്നാണ് അനുമാനിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒദ്യോഗിക വൃത്തങ്ങളുടെ പ്രതികരണം വന്നാൽ മാത്രമേ ഈക്കാര്യങ്ങളിൽൽ സ്ഥിരീകരണം ഉണ്ടാകുകയുള്ളു.

അതേ സമയം, ആലപ്പുഴയിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് നിരോധനാജ്ഞ. ജില്ലയിൽ ഇന്നലെ രാത്രിയും ഇന്ന് പുലർച്ചയുമായി രണ്ട് നേതാക്കൾ വെട്ടേറ്റ് മരിച്ച സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എസ്ഡിപി ഐ യുടെയും ബി ജെ പി യുടെയും സംസ്ഥാന ഭാരവാഹികളാണ് ദാരുണമായി കൊല്ലപ്പെട്ടത്.

പിന്നാലെ, ആലപ്പുഴയിൽ നടന്ന രണ്ട് കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികളെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടാൻ പൊലീസിൻ്റെ കർശന നടപടിയുണ്ടാകും. സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം അക്രമ പ്രവർത്തനങ്ങൾ നാടിന് വിപത്കരമാണ്. കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താൻ എല്ലാ ജനങ്ങളും തയാറാകുമെന്നുറപ്പുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

0 Comments