banner

സില്‍വര്‍ ലൈൻ പദ്ധതിയെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റി മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളത്തിന്റെ ഗതാഗത മേഖലയില്‍ മാത്രമല്ല, സമഗ്ര വികസനത്തിന് തന്നെ മുതല്‍ക്കൂട്ടായി മാറുന്ന പദ്ധതിയാണ് സില്‍വര്‍ ലൈനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
നിരവധി തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പരത്തി പദ്ധതിയെ അട്ടിമറിക്കാന്‍ ഉള്ള ശ്രമങ്ങള്‍ പലരും നടത്തി വരുന്നുണ്ട്. എന്നാല്‍ പൊതുസമൂഹം അത്തരക്കാരുടെ പൊള്ളത്തരം തിരിച്ചറിയുന്നു എന്നതാണ് യാഥാര്‍ത്ഥ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം
നാടിന്റെ പുരോഗതിയ്ക്ക് അനുഗുണമായ സുസ്ഥിരവും സുരക്ഷിതവും ആയ വികസന പ്രവര്‍ത്തനങ്ങള്‍ക്കു തുരങ്കം വയ്ക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തിയ ചരിത്രമാണ് നമ്മുടേത്. സില്‍വര്‍ ലൈന്‍ പദ്ധതിയെ കുറിച്ചുള്ള വസ്തുതകള്‍ മനസ്സിലാക്കി അതിന്റെ വിജയത്തിനായി നമുക്ക് ഒരുമിച്ച് നില്‍ക്കാം. ഭാവി കേരളത്തിന്റെ അടിത്തറ ശക്തമാക്കാന്‍ പരിശ്രമിക്കമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments