കൊൽക്കത്ത : വിദ്യാർഥിനി കോളേജിനുള്ളിൽ ബലാത്സംഗത്തിന് ഇരയായതായി പരാതി. തുടർന്ന് കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൂച്ച് ബെഹാര്‍ തൂഫാന്‍ഗഞ്ചിലെ കോളേജിൽ വച്ചാണ് ബലാത്സംഗത്തിന് ഇരയായതെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. നവംബര്‍ മുപ്പതിനാണ് സംഭവം നടന്നതെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
പെണ്‍കുട്ടിയുടെ പരാതിയില്‍ പ്രതിയെ അറസ്റ്റ് ചെയ്‌തതായി പോലീസ് അറിയിച്ചു. കോളേജില്‍ പ്രവേശിച്ച അക്രമി തന്നെ ആളൊഴിഞ്ഞ മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് പെണ്‍കുട്ടി പരാതി നൽകിയിരിക്കുന്നത്.
വീട്ടിലെത്തിയ പെണ്‍കുട്ടി കുടുംബാംഗങ്ങളോട് വിവരം പറഞ്ഞു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യം പരാതി നല്‍കാന്‍ തയ്യാറായില്ലെങ്കിലും പിന്നീട് പരാതി നൽകുകയായിരുന്നു.
0 Comments