banner

കൊല്ലത്ത് കെ-റെയിൽ സ്ഥലമേറ്റെടുപ്പിനിടെ ഒരു കുടുംബം പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; പൊലീസിൻ്റെ ഇടപെടലിൽ രക്ഷിച്ചത് മൂന്ന് ജീവനുകൾ

കൊല്ലം : കെ റെയിൽ സ്ഥലമേറ്റെടുപ്പിന് കല്ലിടുന്നതിനിടെ ദേഹത്ത് പെട്രോളൊഴിച്ച് വിരമിച്ച സർക്കാർ ഉദ്യോഗസ്ഥൻ്റെ പ്രതിഷേധം. കെഎസ്ആർടിസി ഉദ്യോഗസ്ഥനായി വിരമിച്ച ജയകുമാറും കുടുംബവുമാണ് ദേഹത്ത് പെട്രോൾ ഒഴിച്ചത് പ്രതിഷേധിച്ചത്.

കൊല്ലം കൊട്ടിയം വഞ്ചിമുക്കിലാണ് സംഭവം ഉണ്ടായത്. ശരീരത്ത് പെട്രോൾ ഒഴിച്ച ശേഷം കയ്യിൽ കരുതിയ ലൈറ്ററുമായി കുടുംബം പ്രതിഷേധിക്കുകയായിരുന്നു. സ്ഥലമേറ്റെടുപ്പിന്‍റെ ഭാഗമായി കല്ലിടാൻ ഉദ്യോഗസ്ഥർ എത്തിയപ്പോഴായിരുന്നു സംഭവം. പിന്നാലെ പൊലീസ് ഇടപെടലിലൂടെ ഇദ്ദേഹം ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

"ഉറക്കെ കരഞ്ഞുകൊണ്ട് ഞങ്ങൾ മരിക്കുകയാണെന്ന് ഗൃഹനാഥൻ പറഞ്ഞപ്പോൾ എങ്കിൽ എന്നെ കൂടി കത്തിക്കൂ എന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറയുകയായിരുന്നു". ഗൃഹനാഥനോട് ചേർന്ന് നിന്ന് സമയോജിതമായി പൊലീസ് നടത്തിയ പ്രവർത്തനമാണ് കുടുംബത്തെ അഗ്നിക്കിരയാവുന്നതിൽ നിന്ന് രക്ഷിച്ചത്. തൻ്റെ 25 കൊല്ലത്തെ സമ്പാദ്യമെല്ലാമാണ് സ്ഥലമെറ്റെടുപ്പോടെ ഇല്ലാതാകുന്നത്. സാറിന് ഈ അവസ്ഥ വന്നാലെ ഞങ്ങളുടെ കാര്യം മനസ്സിലാകൂ - ആത്മഹത്യാ ഭീഷണിയ്ക്കിടെ ഗൃഹനാഥൻ പറഞ്ഞു.

Post a Comment

0 Comments