'കുഞ്ഞിനെയൊക്കെ കിട്ടി സന്തോഷമായി വരികയാണ്. അപ്പോള്‍ കല്യാണം കഴിക്കാമെന്ന് വിചാരിച്ചു. കുറേ നാളായി ഒരുമിച്ച് ജീവിച്ച് വരികയാണ്. അത് നിയമപരം കൂടിയാകുമ്പോള്‍ അതിന്റേതായ സന്തോഷം ഉണ്ട്. കുട്ടിയും കൂടി ദൃക്‌സാക്ഷിയായി വരുമ്പോള്‍ അതിന്റെ കൂടി സന്തോഷം ഉണ്ട്'. അനുപമ പറഞ്ഞു.
ഏകദേശം ഒരു വര്‍ഷത്തോളം നീണ്ടുനിന്ന നിയമപോരാട്ടത്തിന് ഒടുവിലാണ് അനുപമയ്ക്ക് കുഞ്ഞിനെ തിരികെ ലഭിച്ചത്. ശിശുക്ഷേമ സമിതിയില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടാകാതെ വന്നതോടെയാണ് അനുപമയും അജിത്തും പരസ്യമായി രംഗത്തെത്തിയത്. സംഭവം വിവാദമായതോടെ സര്‍ക്കാര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് കുടുംബക്കോടതിയില്‍ സമര്‍പിച്ചു. ഡിഎന്‍എ ഫലം പോസിറ്റീവായതോടെ കുഞ്ഞിനെ അനുപമയ്ക്ക് തിരികെ ലഭിക്കുകയായിരുന്നു.
0 Comments