വൈക്കത്ത് അയൽവാസിയുടെ വെടിയേറ്റ വളർത്തു പൂച്ച ചത്തു. തലയാഴം സ്വദേശി രാജന്റെ പൂച്ചയാണ് അയല്‍വാസിയുടെ വെടിയേറ്റ് ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെ മരിച്ചത്. വെടിവെപ്പില്‍ കരളിനു മുറിവും കുടലില്‍ ക്ഷതവും സംഭവിച്ചിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു രാജന്‍റെ അയല്‍വാസിയായ രമേശൻ എയര്‍ഗണ്‍ ഉപയോഗിച്ച് പൂച്ചയെ വെടിവെച്ചത്. തൻ്റെ പ്രാവിനെ ആക്രമിച്ചെന്ന് ആരോപിച്ചായിരുന്നു വെടിവെപ്പ്. സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്.
0 تعليقات