ഡ്രൈവർ കരിക്ക് കുടിക്കുന്നതിനായി ഇറങ്ങിയപ്പോൾ ആംബുലൻസ് ഓടിക്കാൻ കരിക്ക് വിൽപനക്കാരൻ നടത്തിയ ശ്രമമാണ് അപകടത്തിൽ കലാശിച്ചത്. കരിക്ക് വിൽപ്പനക്കാരൻ പിന്നോട്ടെടുത്ത ആംബുലൻസ് രണ്ട് ഓട്ടോയിലും ഒരു ബൈക്കിലും ഇടിക്കുകയായിരുന്നു. പിന്നാലെ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട കരിക്ക് വില്പനക്കാരന് വേണ്ടി പോലീസ് അന്വേഷണം തുടങ്ങി.
പാലാ ജനറൽ ആശുപത്രിയുടെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന്റെ ആഘാതത്തിൽ ഒരു ഓട്ടോ തലകീഴായി മറിയുകയും ചെയ്തു. അപകടത്തിൽ മറ്റ് അത്യാഹിതങ്ങളോന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
0 Comments