banner

ഏഴുവർഷം നീണ്ടുനിന്ന ശത്രുത ക്രിസ്മസോടെ അവസാനിക്കുന്നു; കൊല്ലത്ത് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ

കൊല്ലം : യുവാവിനെ കമ്പി വടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ രണ്ട് പേർ പോലീസ് പിടിയിൽ. കൊറ്റങ്കര വില്ലേജില്‍ പേരൂര്‍ തട്ടാര്‍കോണം വയലില്‍ പുത്തന്‍ വീട്ടില്‍ കുമാര്‍ എന്നറിയപ്പെടുന്ന പ്രഭുകുമാര്‍ (43), തട്ടാര്‍കോണം വയലില്‍ പുത്തന്‍ വീട്ടില്‍ നീലകണ്ഠന്‍ എന്നറിയപ്പെടുന്ന വിജയന്‍ (49) എന്നിവരാണ് പോലീസ് പിടിയിലായത്. 

കഴിഞ്ഞ ക്രിസ്മസ് തലേന്ന് രാത്രി കുറ്റിച്ചിറ മണ്ണൂര്‍മുക്ക് പുതുശ്ശേരി കുളത്തിന് സമീപം വച്ച് അയത്തില്‍ സ്വദേശിയായ മഹേഷിനെ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ടൂറിസ്റ്റ് ബസില്‍ നിന്നും എടുത്ത ഇരുമ്പ് കമ്പിവടി കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ ശത്രുതയെ തുടര്‍ന്നാണ് അയത്തില്‍ സ്വദേശിയെ ഇവര്‍ ആക്രമിച്ചത്. 

ഇവരെ പേരുര്‍ ക്ഷേത്രത്തിന് സമീപം നിന്നുമാണ് പിടികൂടിയത്. കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ വിനോദ്.കെയുടെ നേതൃത്വത്തില്‍, എസ്സ്.ഐ മാരായ അനീഷ്.എ,പി, മധു, ജയന്‍ കൈ സക്കറിയ, എ.എസ്.ഐ മാരായ സന്തോഷ് കുമാര്‍. സി, ജിജൂ, ഡെല്‍ഫിന്‍ ബോണിഫോസ്, സി.പി.ഓ മനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാന്‍റ് ചെയ്തു.

Post a Comment

0 Comments