Latest Posts

ക്രിസ്മസ്സ് സെലിബ്രേഷൻ, വർക്കലയിൽ കോളേജ് വിദ്യാർത്ഥി ഓടിച്ച കാറിടിച്ച് പെൺകുട്ടിക്ക് പരിക്ക്

വർക്കല : ക്രിസ്മസ്സ് സെലിബ്രേഷന് കോളേജിലേക്ക് അമിത വേഗതയിൽ പോയ വിദ്യാർത്ഥി ഓടിച്ച കാറിടിച്ച് പെൺകുട്ടിക്ക് പരിക്ക്. വർക്കല എസ്.എൻ കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പ്പെട്ടത്. അപകടത്തിൽ ഒന്നിലധികം വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.

ഇന്ന് രാവിലെ 10 മണിയോടെ കൂടിയാണ് സംഭവം. കോളേജിന്റെ മുന്നിലെ റോഡിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിയും സുഹൃത്തും ഓടിച്ചു വന്ന മഹേന്ദ്ര എക്സ്. യു.വി വാഹനം കോളജിലെ തന്നെ വിദ്യാർഥിനിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇതേ വാഹനം സമീപത്തുണ്ടായിരുന്ന സ്കൂട്ടർ, ഓട്ടോറിക്ഷ, ബൈക്ക് തുടങ്ങി നാലോളം വാഹനങ്ങളിൽ ഇടിച്ചാണ് നിന്നത്.

അപകടത്തിൽപ്പെട്ട പെൺകുട്ടിയെ സമീപത്തെ എസ്.എൻ മിഷൻ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. വാഹനം ഓടിച്ച വിദ്യാർത്ഥികളെ വർക്കല പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. ചികിത്സസയിലിരിക്കുന്ന വിദ്യാർത്ഥിനിയുടെ നില തൃപ്തികരമാണെന്നാണ് വിവരം.

0 Comments

Headline