banner

സിബിഐ ധാര്‍മ്മിക ഉത്തരവാദിത്വം പോലും നിർവ്വഹിച്ചില്ലെന്ന് വാളായാർ സഹോദരിമാരുടെ അമ്മ

പാലക്കാട് : വാളയാറിൽ സഹോദരിമാര്‍ മരിച്ച സംഭവം ആത്മഹത്യയാണെന്ന പോലീസ് അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച സിബിഐയ്ക്കെതിരെ മാതാവ്. പെണ്‍കുട്ടികളുടേത് കൊലപാതകമാണെന്നും സിബിഐ ധാര്‍മ്മിക ഉത്തരവാദിത്വം നിര്‍വ്വഹിച്ചില്ലെന്നും സിബിഐ ഡിവൈഎസ്പി ടിപി അനന്തകൃഷ്ണ അയച്ച കത്തില്‍ അമ്മ ആരോപിക്കുന്നു.

പെണ്‍കുട്ടികളുടേത് കൊലപാതകമെന്ന് മൊഴി നല്‍കിയിട്ടും അവ മുഖവിലയ്ക്കെടുത്തില്ല. കൊലപാതകമെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ സാക്ഷികളെയും സമരസമിതി ഉയർത്തി കാട്ടിയിരുന്നു.

തന്റെയും ഭര്‍ത്താവിന്റെയും സാക്ഷികളുടെയും നുണപരിശോധന നടത്തണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതൊന്നും പരിഗണിച്ചില്ല. ധൃതിപിടിച്ച് കുറ്റപത്രം നല്കിയതില്‍ ദുരൂഹത നിലനില്‍ക്കുന്നുവെന്നും കത്തില്‍ അമ്മ ആരോപിക്കുന്നു. അന്തിമ കുറ്റപത്രത്തിന് മുമ്ബ് തന്നെയും ഭര്‍ത്താവിനെയും കേള്‍ക്കാന്‍ സിബിഐയ്ക്ക് ധാര്‍മ്മിക ബാധ്യതയുണ്ടെന്നും അമ്മ കത്തില്‍ പറഞ്ഞു.

വാളയാര്‍ പെണ്‍കുട്ടികളുടേത് ആത്മഹത്യയാണെന്നാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. എന്നാല്‍ സംഭവം കൊലപാതകമാണെന്നും,സിബിഐ അന്വേഷണം വേണമെന്നുമുള്ള അമ്മയുടെ ആവശ്യപ്രകാരം കേസ് സിബിഐയ്ക്ക് കൈമാറുകയായിരുന്നു. പെണ്‍കുട്ടികളുടേത് കൊലപാതകമല്ലെന്ന നിഗമനത്തിലാണ് സിബിഐയും എത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടും സിബിഐ സമര്‍പ്പിച്ചു.

എന്നാൽ സിബിഐ അന്വേഷണത്തിൽ നീതി കിട്ടിയില്ലെന്നും, മുൻ അന്വേഷണ സംഘത്തിന്റെ തെറ്റ് സിബിഐ ആവർത്തിക്കുകയാണെന്നും കുട്ടികളെ കൊലപ്പെടുത്തിയതാണെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ വ്യക്തമാക്കി.

Post a Comment

0 Comments