Latest Posts

കൊല്ലത്ത് അറുപത്തിമൂന്ന്കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിലുള്ളത് കൊടും വഞ്ചനയുടെ കഥ!; യുവാവ് പൊലീസ് പിടിയിൽ

യുവാവ് പണം വാങ്ങി വഞ്ചിച്ചതിനെ തുടര്‍ന്ന് അറുപത്തിമൂന്ന്കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍  
പെട്രോള്‍ പമ്പ് നടത്തിപ്പില്‍ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി വഞ്ചിച്ചതിനെ തുടര്‍ന്ന് അറുപത്തിമൂന്ന്കാരന്‍ ആത്മഹത്യ ചെയ്തു. രണ്ടാംകുറ്റി മാര്‍ക്കറ്റിന് സമീപം പ്രഗതി നഗര്‍ - 26 ല്‍ സതീശന്‍പിളളയാണ് ജീവനൊടുക്കിയത്. പോരുവഴി കമ്പലടി ചിറയില്‍ ജംഗ്ഷന് സമീപം ചിറയില്‍ വടക്കതില്‍ വീട്ടിൽ നവാസ് (43) എന്നയാള്‍ കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ആത്മഹത്യ കുറിപ്പ് എഴുതി വച്ചതിന് ശേഷമാണ് സതീശന്‍പിളള സ്വന്തം വീട്ടില്‍ സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ചത്. 

നവാസ് ഭരണിക്കാവ് സിനിമാ പറമ്പില്‍ നടത്തി വരുന്ന പെട്രോള്‍ പമ്പിലെ ആവശ്യത്തിലേക്ക് മരണപ്പെട്ട സതീശന്‍പിളളയില്‍ നിന്നും 1550000/- രൂപ വാങ്ങിയെടുത്തിരുന്നു. പട്രോള്‍ പമ്പില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ബാങ്ക് വായ്പ്പയെടുത്താണ് തുക നല്‍കിയത്. എന്നാല്‍ സതീശന്‍പിളള അറിയാതെ നവാസ് പമ്പ് മറ്റൊരാള്‍ക്ക് മറിച്ച് നല്‍കുകയായിരുന്നു. പണം തിരികെ ആവശ്യപ്പെട്ടുവെങ്കിലും നീ പോയി ചാകെട എന്ന് പറഞ്ഞ് ഇയാള്‍ ഭീഷണിപ്പെടുത്തി മടക്കി അയച്ചു. ഇതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യക്കുറിപ്പ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നവാസ് പിടിയിലായത്. ഇയാളെ പിടികൂടാന്‍ പോരുവഴി കമ്പലടിയിലെത്തിയ പോലീസ് സംഘത്തെ കണ്ട് ഇയാള്‍ വീട്ടില്‍ നിന്നും പിന്‍വശത്തെ മതില്‍ ചാടി രക്ഷപെടാന്‍ ശ്രമിച്ചുവെങ്കിലും പിന്‍തുടര്‍ന്നെത്തിയ പോലീസ് സംഘം പിടികൂടുകയായിരുന്നു. 

തുടര്‍ന്ന് പോലീസ് സംഘത്തെ ഇയാളുടെ ബന്ധുക്കളും മറ്റും ചേര്‍ന്ന് സ്ഥലത്ത് തടഞ്ഞതിനെ തുടര്‍ന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ നാരായണന്‍ റ്റി ഐ.പി.എസ് ഇടപെട്ട് ശൂരനാട് ഐ.എസ്.എച്.ഒ ഗിരീഷിന്‍റെ നേതൃത്വത്തില്‍ കൂടതല്‍ പോലീസ് എത്തിയതിനെ തുടര്‍ന്നാണ് സംഘര്‍ഷ സാധ്യതയ്ക്ക് അയവ് വന്നത്. കൊല്ലം അസിസ്റ്റന്‍റ് കമ്മീഷണര്‍ ജി.ഡി വിജയകുമാറിന്‍റെ നിര്‍ദ്ദേശാനുസരണം കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ വിനോദ്.കെയുടെ നേതൃത്വത്തില്‍, എസ്സ്.ഐ മാരായ അനീഷ്.എ,പി, ജാനസ് പി ബേബി, എ.എസ്.ഐമാരായ സന്തോഷ്.വി, സുനില്‍കുമാര്‍, പ്രകാശ് ചന്ദ്രന്‍.  സി.പി.ഒമാരായ സാജ്, സജു, സുധീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു. 

0 Comments

Headline