banner

മെഗാസ്റ്റാർ മമ്മൂട്ടിയുടെ കാഴ്ച 3-ാം പതിപ്പിനു തുടക്കം

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നേത്ര ചികിത്സാ പദ്ധതിയായ കാഴ്ച്ചയുടെ മൂന്നാം പതിപ്പ് നാടിന് സമര്‍പ്പിച്ചു. മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയും ചേര്‍ന്നാണ് ‘കാഴ്ച 3’ പദ്ധതി സംഘടിപ്പിക്കുന്നത്. കാഴ്ച്ചക്ക് കൊതിക്കുന്ന ആയിരങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് പദ്ധതി എന്ന് നടന്‍ മമ്മൂട്ടി പറഞ്ഞു.
നിര്‍ധനരായ നേത്ര രോഗികള്‍ക്ക് കാഴ്ച്ചയുടെ പുതിയ ലോകം സമ്മാനിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നേത്ര ചികിത്സാ പദ്ധതിയായ ‘കാഴ്ച’. മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയും ചേര്‍ന്നാണ് പദ്ധതി സംഘടിപ്പിക്കുന്നത്. കാഴ്ച്ചക്ക് കൊതിക്കുന്ന ആയിരങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് പദ്ധതി എന്ന് നടന്‍ മമ്മൂട്ടി.
ഒരു വ്യക്തിയുടെ പേരില്‍ നടപ്പിലാക്കിയ ഏറ്റവും വലിയ നേത്രചികിത്സാ പദ്ധതിയാണ് കാഴ്ച. മമ്മൂട്ടി തന്നെ നേരത്തേ നടപ്പിലാക്കിയ രണ്ട് കാഴ്ച്ച പദ്ധതികളുടെ പതിനായിരങ്ങള്‍ക്കാണ് വെളിച്ചം നല്‍കിയത്. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ പദ്ധതിയും നിലവില്‍ വന്നിരിക്കുന്നത്.
കേരളത്തിലും ലക്ഷദ്വീപിലുമായി മുതിര്‍ന്നവരില്‍ ഒരു ലക്ഷം സൗജന്യ നേത്ര പരിശോധനകള്‍, അര ലക്ഷം കുട്ടികള്‍ക്കായി സ്‌കൂള്‍ സ്‌ക്രീനിംഗ് പദ്ധതികള്‍, അയ്യായിരം തിമിര ശസ്ത്രക്രിയകള്‍, കണ്ണ് മാറ്റിവക്കല്‍ ശാസ്ത്രക്രിയകള്‍ തുടങ്ങി നിരവധി സൗജന്യ പദ്ധതികള്‍ കാഴ്ച്ച മൂന്നിന്റെ ഭാഗമായി നടപ്പിലാക്കും.ചടങ്ങില്‍ പ്രശസ്ത നേത്രരോഗ വിദഗ്ധന്‍ ഡോ. ടോണി ഫെര്‍ണാണ്ടസിനെ മമ്മൂട്ടി പൊന്നാടയണിയിച്ച് ആദരിച്ചു.

Post a Comment

0 Comments