banner

40 കാരിയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു; ശേഷം ആത്മഹത്യാശ്രമം

കണ്ണൂരിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. പെരിങ്ങത്തൂർ പുല്ലൂക്കരയിലാണ് പടിക്കൂലോത്ത് രതി(40)യെയാണ് ഭർത്താവ് കൊലപ്പെടുത്തിയത്. ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഇന്ന് രാവിലെ മദ്യപിച്ചെത്തിയ രവീന്ദ്രൻ വീട്ടിന്‍റെ വാതിലടച്ച ശേഷം ഭാര്യയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. 

തുടര്‍ന്ന് ഇയാള്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ വാതിൽ ചവിട്ടിപ്പൊളിച്ചാണ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച രവീന്ദ്രനെ കീഴ്പ്പെടുത്തിയത്.
സംഭവത്തില്‍ കേസെടുത്ത ചൊക്ലി പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. പെരിങ്ങത്തൂർ സ്വദേശിയായ രതി തുന്നൽ ജോലിക്കാരിയായിരുന്നു.

إرسال تعليق

0 تعليقات