വടക്കന്‍ പറവൂരിൽ യുവതി പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ്. മരിച്ച വിസ്മയുടെ സഹോദരി ജിത്തുവിനെ കണ്ടെത്താത്തതാണ് ദുരൂഹത വർദ്ധിപ്പിക്കുന്നത്. ജിത്തുവിന്‍റെ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. മരിച്ചത് മൂത്തമകള്‍ വിസ്മയ തന്നെയെന്ന് മാതാപിതാക്കളായ ശിവാനന്ദനും ജിജിയുമാണ് സ്ഥിരീകരിച്ചത്.
എന്നാല്‍ ഇക്കാര്യത്തില്‍ ശാസ്ത്രീയ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് പൊലീസ്. സംഭവശേഷം ഇളയ സഹോദരി ജിത്തുവിന്‍റെ തിരോധാനമാണ് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്. ജിത്തുവിന്‍റെ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് സൂചന. വീടിന് ചുറ്റും ആറ് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒന്നിലും വ്യക്തമായ ദൃശ്യങ്ങളില്ല.
അയല്‍വാസികള്‍ക്ക് പറയാനുളളതും ഈ ദുരൂഹത തന്നെയാണ്.
സംഭവത്തിന് തൊട്ടുമുമ്പ് വരെ മരിച്ച വിസ്മയ രണ്ട് തവണ ഫോണില്‍ വിളിച്ചിരുന്നതായും മാതാപിതാക്കള്‍ പറഞ്ഞു. ഇളയ സഹോദരി ജിത്തു മാനസികാസ്വാസ്ഥ്യമുളള ആളാണെന്നും ഇവര്‍ പറയുന്നു. സിസിടിവി ദൃശ്യങ്ങളില്‍ ജിത്തുവിന്‍റേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ ശേഖരിച്ചെങ്കിലും വ്യക്തതയില്ല. സംഭവം കൊലപാതകം തന്നെയെന്ന നിഗമനത്തിലാണ് പൊലീസിപ്പോള്‍.
0 Comments