കായംകുളം ഒ.എന്‍.കെ ജങ്ഷന് പടിഞ്ഞാറുഭാഗത്ത് കരിവില്‍പീടിക ഭാഗത്തെ വളവില്‍ തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ ആയിരുന്നു അപകടം ഉണ്ടായത്. സഹോദരിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ പിന്നില്‍ അമിത വേഗത്തിൽ എത്തിയ ടിപ്പര്‍ ഇടിക്കുകയായിരുന്നു. ഐശ്വര്യയാണ് സ്‌കൂട്ടര്‍ ഓടിച്ചത്. ഇരുവരും കായംകുളത്ത് പോയി തിരികെ വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം.
സ്കൂട്ടറിൽ ടിപ്പർ ഇടിച്ചതോടെ പിന്നിൽ ഇരുന്ന യാത്ര ചെയ്യുകയായിരുന്ന അനില തെറിച്ച് റോഡിലേക്ക് വീഴുകയും ടിച്ചറിന്‍റെ ടയറിന് അടിയിൽ പെടുകയുമായിരുന്നു. അപകടത്തെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ അനിലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനിലയുടെ ഭര്‍ത്താവ്: കായംകുളം കണ്ണമ്ബള്ളിഭാഗം തെക്കേതലയ്ക്കല്‍ ഹരീഷ് (ദുബൈ). അച്ഛന്‍: സത്യപാലന്‍. അമ്മ: അമ്പിളി.
0 Comments