വിജിലേഷ് ഇയാളുടെ ഇന്‍സ്റ്റഗ്രാം നമ്ബറിലേക്ക് പെണ്‍കുട്ടിയുടെ നഗ്നവിഡിയോകള്‍ അയച്ചുകൊടുക്കാന്‍ നിര്‍ബന്ധിച്ചു. നിരസിച്ച പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ മാതാപിതാക്കള്‍ക്കും സഹപാഠികള്‍ക്കും അയച്ച് കൊടുക്കുമെന്നും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഫേസ്ബുക്ക്, ഗൂഗ്ള്‍ അധികാരികളില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയിലേക്ക് സൂചനകളെത്തുന്നത്.
തുടർന്ന് പ്രതിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. പ്രതി കൃത്യത്തിനായി ഉപയോഗിച്ച ഉപകരണങ്ങള്‍ പിടിച്ചെടുത്തു. രണ്ടാം പ്രതി തിരുവനന്തപുരം അരുവിക്കര കുറുംതോട്ടത്ത് തെക്കുംകര മേലേ പുത്തന്‍വീട്ടില്‍ എം. മഹേഷിനെ (33) നേമം പള്ളിച്ചലില്‍നിന്ന് നവംബര്‍ ആദ്യം അറസ്റ്റ് ചെയ്തിരുന്നു. സമാന കുറ്റകൃത്യം ചെയ്തതിന് മഹേഷിനെതിരെ മറ്റ് ജില്ലകളിലും സൈബര്‍ െപാലീസ് കേസെടുത്തിട്ടുണ്ട്. ഇയാള്‍ റിമാന്‍ഡിലാണ്.
സിറ്റി പൊലീസ് കമീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായയുടെ നിര്‍ദേശപ്രകാരം സിറ്റി സൈബര്‍ സ്റ്റേഷന് ഡിവൈ.എസ്.പി ടി. ശ്യാംലാലിൻ്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സൈബര്‍ ക്രൈം സ്റ്റേഷന് ഇന്‍സ്പെക്ടര്‍ പ്രകാശ് എസ്.പി, എസ്.ഐ മനു ആര്.ആര്, ഓഫിസര്‍മാരായ വിനീഷ് വി.എസ്, സമീര്‍ഖാന്‍ എ.എസ്, മിനി എസ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്.
0 Comments