അഞ്ചാലുംമൂട് : പനയത്ത് കഞ്ഞിസദ്യയ്ക്കിടയിൽ പാട്ടിട്ടതിനെ ചൊല്ലിയുള്ള തർക്കത്തിൽ മൂന്ന് പേർക്ക് പരിക്ക്. പനയം ചോനം ചിറയിലാണ് സംഭവം. അഞ്ചാലുംമൂട് ചോനംചിറ സ്വദേശി ബൈജുവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
മണ്ഡല ചിറപ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ച കഞ്ഞിസദ്യയ്ക്കിടയിൽ ഇട്ട പാട്ടിനെ ചൊല്ലി ഉണ്ടായ തർക്കത്തിൽ ഏർപ്പെട്ട ഇയാൾ സമീപത്തുണ്ടായിരുന്ന മൂന്ന് പേരെ സോഡാ കുപ്പി പൊട്ടിച്ച് നിസാര പരിക്കേൽപ്പിക്കുകയായിരുന്നു. ഇതിനെ തുടർന്ന് അഞ്ചാലുംമൂട് ജംങ്ഷനിൽ വെച്ച് പ്രതിയെ ഒരു സംഘം കയ്യേറ്റം ചെയ്യുന്ന സ്ഥിതിവിശേഷമുണ്ടായതായും റിപ്പോർട്ടുണ്ട്. പിന്നാലെ രാത്രി 7.00 മണി കഴിയേ പ്രതിയെ അഞ്ചാലുംമൂട് പൊലീസ് പിടികൂടുകയായിരുന്നു.
0 Comments