banner

ഗോവയിലുണ്ടായ കാര്‍ അപകടത്തില്‍, മലയാളികളായ മൂന്ന് യുവാക്കൾ മരിച്ചു

കായംകുളം : ഗോവയിലുണ്ടായ കാര്‍ അപകടത്തില്‍പെട്ട് മലയാളികളായ മൂന്ന് യുവാക്കൾ മരിച്ചു. ആലപ്പുഴ വലിയഴീക്കല്‍ സ്വദേശികളായ വിഷ്ണു (27), കണ്ണന്‍ (24), ചന്തു (24) എന്നിവരാണ് മരിച്ചത്. ഇതിൽ മരിച്ച കണ്ണനും ചന്തുവും സഹോദരങ്ങളാണ്. പരിക്കേറ്റ് ചികിത്സയിലുള്ള രണ്ടുപേരുടെ നില ഗുരുതരമാണ്.

ഇന്നലെ രാത്രിയാണ് അപകടം സംഭവിച്ചത്. അഞ്ച് പേരടങ്ങുന്ന സംഘമാണ് ആലപ്പുഴയിൽ നിന്ന് ഗോവയിലേക്ക് പോയത്. ഇവർ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായിട്ടാണ് യാത്ര നടത്തിയതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. 

ഇവർ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടമെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. അപകടത്തിൽ മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങൾ ഗോവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പരിക്കേറ്റ രണ്ട് പേർക്കും ഗോവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ നൽകി വരുകയാണ്. ഇന്ന് രാവിലെയോടെയാണ് സംഭവം വീട്ടിൽ അറിയിച്ചത്. മരണപ്പെട്ടവരുടെ പോസ്റ്റുമാർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം വൈകാതെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കഴിയും എന്നാണ് ബന്ധപ്പെട്ട വ്യത്തങ്ങൾ സൂചിപ്പിക്കുന്നു.

إرسال تعليق

0 تعليقات