banner

തൃക്കരുവ പഞ്ചായത്ത് ജീവനക്കാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

പ്രാക്കുളം : തൃക്കരുവ ഗ്രാമ പഞ്ചായത്ത് ജീവനക്കാരൻ വീട്ടിൽ മരിച്ച നിലയിൽ. പ്രാക്കുളം വസന്ത വിലാസത്തിൽ  വിവേകാനന്ദൻ (52) നെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം.

ഇദ്ദേഹം തൃക്കരുവ ഗ്രാമ പഞ്ചായത്തിലെ പെൻഷൻ വിഭാഗം കൈകാര്യം ചെയ്യുന്ന ജീവനക്കാരനായിരുന്നു. വീട്ടിൽ തൂങ്ങിയ നിലയിൽ ബന്ധപ്പെട്ടവർ കണ്ടെത്തിയതിനെ തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മാർട്ടം നടപടികൾക്ക് ശേഷമാകും സംസ്കാരം.

Post a Comment

0 Comments