Latest Posts

മീൻ പിടിക്കാനായി വലയെറിഞ്ഞു, വലയിൽ കുടുങ്ങിയത് ബൈക്ക്; വർക്കലയിലെ സംഭവം ഇങ്ങനെ

വർക്കല : പണയിൽ കടവ് പാലത്തിന് അടിയിൽ കായലിൽ ഉപേക്ഷിച്ചനിലയിൽ മോട്ടോർ ബൈക്ക് കണ്ടെത്തി. ഇവിടെ നിന്നും രണ്ടാം തവണയാണ് മോട്ടോർ ബൈക്ക് കണ്ടെടുക്കുന്നനതെന്ന് പ്രദേശവാസികൾ പറഞ്ഞു. സംഭവത്തെ സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.

മത്സ്യബന്ധനത്തിനിടെ ബൈക്ക് വലയിൽ കുടുങ്ങിയത് ശ്രദ്ധയിൽപ്പെട്ട മത്സ്യത്തൊഴിലാളികൾ വിവരം കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിലും വർക്കല പോലീസ് സ്റ്റേഷനില്ല അറിയിക്കുകയായിരുന്നു ഇരു സ്റ്റേഷനുകളിൽ നിന്നും പൊലീസെത്തി മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ ബൈക്ക് പുറത്തെടുത്തു.

വാഹനത്തിലുണ്ടായിരുന്ന ബൈക്കിൻ്റെ നമ്പർ വ്യാജമാണെന്ന് തെളിഞ്ഞതോടെ പോലീസ് കൂടുതൽ അന്വേഷണം നടത്തുകയും ബൈക്ക് തമിഴ്നാട് രജിസ്ട്രേഷൻ ആണെന്ന് കണ്ടെത്തുകയും ചെയ്തു. എന്നാൽ എങ്ങനെയാണ് വാഹനം കായലിൽ എത്തിയത് എന്നതിനെ സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.

0 Comments

Headline