banner

കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികൾ ശ്രമിച്ചത് ഇൻസ്‌പെക്‌ടറെ വധിക്കാൻ; കസ്‌റ്റഡിയിലുള്ള 156 പേരേയും അറസ്റ്റിലാക്കി

കിഴക്കമ്പലം കിറ്റെക്‌സ്‌ സംഘർഷത്തിൽ കസ്‌റ്റഡിയിലുള്ള 156 പേരുടെയും അറസ്‌റ്റ്‌ രേഖപ്പെടുത്തി. ഇന്നലെ അറസ്‌റ്റിലായ 24 പേരെ കോലഞ്ചേരി കോടതിയിൽ ഹാജരാക്കി. പ്രതികള്‍ക്കെതിരെ വധശ്രമം ഉൾപ്പെടെ 11 വകുപ്പുകള്‍ ചുമത്തി.
പരിക്കേറ്റ പൊലീസുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വകുപ്പുകള്‍ ചുമത്തിയത്. പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്താനൊരുങ്ങുകയാണ് പൊലീസ്. രണ്ട്‌ കേസുകളിലായാണ്‌ അറസ്‌റ്റ്‌.

അക്രമിസംഘം ശ്രമിച്ചത്‌ പൊലീസ്‌ ഇൻസ്‌പെക്‌ടറെ വധിക്കാനെന്നാണ്‌ റിമാൻഡ്‌ റിപ്പോർട്ട്‌. എസ്‌എച്ച്‌ഒ അടക്കമുള്ള പൊലീസിനെ ആക്രമിച്ചത്‌ 50 ലധികം പേരാണെന്ന്‌ റിപ്പോർട്ടിലുണ്ട്‌. പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും സംഘത്തിലുള്ളവർ തയ്യാറായില്ല.
അതേസമയം ആക്രമണത്തില്‍ പരിക്കേറ്റ സിഐ ഉള്‍പ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ നിലവില്‍ ചികിത്സയിലാണ്. 

കിറ്റെക്‌സ് ജീവനക്കാര്‍ പൊലീസിനെ അക്രമിച്ച സംഭവത്തില്‍ സ്ഥാപനത്തിലെ കൂടുതല്‍ ഇതരസംസ്ഥാന ജീവനക്കാര്‍ക്ക് പങ്കുള്ളതായാണ് അന്വേഷണ സംഘം കണക്കാക്കുന്നത്.
അക്രമണത്തിനു പിന്നാലെ കൂടുതല്‍ പേരുടെ പങ്ക് വ്യക്തമാക്കുന്ന മോബൈല്‍ ഫോണ്‍ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇവരുടെ കൂടി അറസ്റ്റ് വൈകാതെ രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. 

നിലവില്‍ സംഭവുമായി ബന്ധപ്പെട്ട് രണ്ടു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. സിഐ ഉള്‍പ്പടെയുള്ള പോലിസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചു. പൊലീസ് വാഹനം തകര്‍ത്തു എന്നിവയാണ് കേസ്. സംഘം ചേര്‍ന്ന് അക്രമിച്ചു, പൊതുമുതല്‍ നശിപ്പിച്ചു, പോലിസ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തു തുടങ്ങിയ ഗരുതര വകുപ്പുകള്‍ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

Post a Comment

0 Comments