banner

കൗമാരക്കാർക്ക് വാക്സിൻ അടുത്ത മാസം മുതൽ; രജിസ്‌ട്രേഷന് ഐഡി കാര്‍ഡ് ഉപയോഗിക്കാം

ന്യൂഡൽഹി : കൗമാരക്കാർക്ക് വാക്സിൻ അടുത്ത മാസം മുതലെന്ന് ഡോ.ആർ.എസ്.ശർമ. 15 വയസ്സിനും 18-നും ഇടയിലുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിൻ രജിസ്ട്രേഷൻ ജനുവരി ഒന്ന് മുതൽ ആരംഭിക്കും. ഇവർക്ക് വിദ്യാർഥി തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചും വാക്സിനായി രജിസ്ട്രേഷൻ നടത്താൻ സാധിക്കും. കൗമാരക്കാരിൽ ചിലർക്ക് ആധാർ കാർഡ് ഇല്ലാത്ത പശ്ചാത്തലത്തിലാണ് ഈ നടപടിയെന്നും കോവിൻ രജിസ്ട്രേഷൻ പോർട്ടലിന്റെ മേധാവിയായ ഡോ.ആർ.എസ്.ശർമ അറിയിച്ചു.

കോവിഡ് രജിസ്ട്രേഷനായി തങ്ങൾ ഒരു തിരിച്ചറിയൽ രേഖ കൂടി കോവിൻ പ്ലാറ്റ്ഫോമിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. വിദ്യാർഥി തിരിച്ചറിയൽ കാർഡ് - ഡോ.ആർ.എസ്.ശർമ പറഞ്ഞു.

15-നും 18- നും ഇടയിലുള്ള കുട്ടികൾക്ക് വാക്സിൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ചയാണ് പ്രഖ്യാപനം നടത്തിയത്. ജനുവരി മൂന്ന് മുതലാണ് ഈ പ്രായത്തിലുള്ളവർക്ക് വാക്സിൻ നൽകി തുടങ്ങുക. ജനുവരി 10 മുതൽ കോവിഡ് മുന്നണി പോരാളികൾക്കും 60 വയസ്സിന് മുകളിലുള്ള രോഗികൾക്കും ബൂസ്റ്റർ ഡോസ് വാക്സിൻ നൽകുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി.

Post a Comment

0 Comments