banner

തൃക്കരുവ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വാക്സിന് പണം നൽകണോ?; വാക്സിൻ വേണമെങ്കിൽ ഓപി ടിക്കറ്റ് വേണമെന്ന് അധികൃതർ!

കാഞ്ഞാവെളി : തൃക്കരുവ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കോവിഡ് വാക്സിൻ സ്വീകരിക്കാൻ എത്തുന്നവരെ നിർബന്ധിപ്പിച്ച് അഞ്ചു രൂപ മുടക്കി ഓ.പി ടിക്കറ്റ് എടുപ്പിക്കുന്നതായി പരാതി. സംസ്ഥാനത്ത് ഉടനീളം സൗജന്യ വാക്സിൽ നൽകുമ്പോൾ ഈ പ്രാഥമിക കേന്ദ്രത്തിൽ മാത്രം ഇത്തരത്തിലൊരു വ്യവസ്ഥ നിരാശാജനകമാണെന്ന് നാട്ടുകാർ ആരോപിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെ വികസനത്തിന് വേണ്ടിയുള്ള ഫണ്ടിനായാണ് അഞ്ച് രൂപ ഈടാക്കി ഓ.പി ടിക്കറ്റ് എടുക്കാൻ നിർബന്ധിക്കുന്നത് എന്നാണ് അധികൃത ഭാഷ്യം. ഇത് സംബന്ധിച്ച വിവരം വ്യക്തമാക്കി അധിക്യതർ ആശുപത്രിക്ക് മുന്നിൽ നോട്ടീസും പതിച്ചിട്ടുണ്ട് ഇതിൽ വാക്സിൻ സ്വീകരിക്കാൻ വരുന്നവർ ഓ.പി ടിക്കറ്റിന് പണം നൽകണമെന്നും ചൂണ്ടിക്കാട്ടുന്നു.

എന്നാൽ ഇക്കാര്യം ആശുപത്രി മാനേജ്മെൻറ് കമ്മിറ്റിയംഗമായ അജ്മീൻ എം പാടെ നിഷേധിച്ചു. "വാക്സിൻ സ്വീകരിക്കാൻ എത്തുന്നവർ നിർബന്ധിതമായി ഓ.പി ടിക്കറ്റ് എടുക്കേണ്ടതില്ല. മാനേജ്മെൻറ് കമ്മിറ്റിയുടെ തീരുമാനപ്രകാരം തന്നെയാണ് നോട്ടീസ് പതിച്ചത്. നിലവിൽ ആശുപത്രി വികസന ഫണ്ടിലേക്കാണ് ഈ തുക പോകുന്നത്. ആശുപത്രി അനുബന്ധ കാര്യങ്ങൾക്ക് ഫണ്ട് അവശ്യമാണ്. അതിനാലാണ് ഇത്തരത്തിലൊരു നോട്ടീസ് പതിയ്ക്കേണ്ടി വന്നതെന്നും" അദ്ദേഹം അഷ്ടമുടി ലൈവിനോട് പറഞ്ഞു. 

അതേസമയം സംഭവം വിവാദമായിട്ടും നോട്ടീസിലെ വാക്സിൽ സ്വീകരിക്കാൻ എത്തുന്നവർ എന്ന ഭാഗം തിരുത്താൻ അധികൃതർ തയ്യാറായിട്ടില്ല. മാത്രമല്ല സർക്കാർ സ്ഥാപനങ്ങളിൽ ഏത് തരം പണം സ്വീകരിക്കൽ ആണെങ്കിലും അതിന് രസീപ്റ്റ് നൽകണം എന്ന സർക്കാർ ഉത്തരവ് നിലനില്ക്കെയാണ് ഒരു രേഖയും ഇല്ലാതെ, രാജ്യം മുഴുവൻ സൗജന്യമായി വാക്സിൻ നൽകുമ്പോൾ തൃക്കരുവാ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വാക്സിനെടുക്കുവാൻ വരുന്നവരെ നിർബന്ധിപ്പിച്ചു ആശുപത്രി വികസന ഫണ്ടിന്റെ പേരിൽ ഈ പകൽ കൊള്ള നടത്തുന്നത്.

Post a Comment

0 Comments