banner

ഉപദ്രവം അസഹനീയം, കഴുത്തിൽ ഷൂ ലെയ്‌സ് മുറുക്കി കൊല; യുവാവിനെ കഴുത്ത് ഞെരിച്ച്‌ കൊന്ന കേസിൽ ഭാര്യയും മകളും അറസ്റ്റിൽ, സംഭവം കൊച്ചിയിൽ

കൊച്ചിയിൽ ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയും മകളും അറസ്റ്റിൽ. കടവന്ത്ര സ്വദേശിയായ സെല്‍വിയേയും മകളേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപാനിയായ ഭര്‍ത്താവിന്‍റെ ഉപദ്രവം സഹിക്കാനാവാതെയാണ് കൊലപ്പെടുത്തിയതെന്ന് സെല്‍വി പൊലീസിനോട് പറഞ്ഞു. 

ദിണ്ടിഗല്‍ സ്വദേശിയായ ശങ്കറിനെ രണ്ടു ദിവസം മുമ്പ് കൊച്ചിയിലെ വീടിനുള്ളിൽ അബോധാവസ്ഥയില്‍ കണ്ടെത്തുകയും. ഇതിനെ തുടര്‍ന്ന് ഭാര്യയും അയല്‍വാസികളായ ചിലരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശങ്കര്‍ മരിച്ചിരുന്നു.

എന്നാല്‍, മൃതദേഹത്തില്‍ കഴുത്തില്‍ ഉണ്ടായിരുന്ന പാടുകള്‍ കണ്ട് ഡോക്ടര്‍ക്ക് സംശയം തോന്നുകയും പോസ്റ്റുമോര്‍ട്ടം നടത്തുകയുമായിരുന്നു. തുടര്‍ന്ന് ഭാര്യ സെല്‍വിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഉറങ്ങുകയായിരുന്ന ശങ്കറിന്റെ കൈ കട്ടിലില്‍ കെട്ടിവെച്ചശേഷം ഷൂ ലെയ്‌സ് കൊണ്ട് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സ്വാഭാവിക മരണമെന്ന് വരുത്തിത്തീര്‍ക്കാന്‍, അച്ഛന്‍ അനങ്ങുന്നില്ലെന്ന് പറഞ്ഞ് മകനെ വിളിച്ചുണര്‍ത്തി എറണാകുളം ജനറല്‍ ആശുപത്രിയില്‍ കൊണ്ടുപോകുകയും ചെയ്യുകയായിരുന്നു.

إرسال تعليق

0 تعليقات