Latest Posts

കുപ്പിവെള്ളത്തിന് വില കൂടുമോ?, വിലയിൽ മാറ്റം വരുത്തിയ സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതി സ്റ്റേ

കൊച്ചി : കുപ്പിവെള്ള വിലയില്‍ സ്റ്റേ ഏര്‍പ്പെടുത്തി ഹൈക്കോടതി. കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കിയ സര്‍ക്കാര്‍ ഉത്തരവിനാണ് ഹൈക്കോടതി സ്‌റ്റേ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുപ്പിവെള്ള ഉത്പാദക സമിതിയുടെ ഹരജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായിരിക്കുന്നത്. വെള്ളത്തിന്റെ വില നിര്‍ണയിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് ഹൈക്കോടതി പറഞ്ഞു.

വില വര്‍ധിപ്പിക്കുന്നതില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടി. വില നിര്‍ണയത്തില്‍ വേണ്ട നടപടികള്‍ അറിയിക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആവശ്യസാധന വില നിയന്ത്രണ നിയമപരിധിയില്‍ ഉള്‍പ്പെടുത്തിയാണ് കുപ്പിവെള്ളത്തിന് വില നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. പല വിലയ്ക്കും വെള്ളം വില്‍ക്കുന്നതും വില നിയന്ത്രണത്തിന് കാരണമായിരുന്നു.

0 Comments

Headline