നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന വീട്ടില്‍ നിന്നും വാട്ടര്‍ മോട്ടോര്‍ മോഷ്ടിച്ചയാളെ ശക്തികുളങ്ങര പോലീസ് പിടികൂടി. ശക്തികുളങ്ങര കന്നിമേല്‍ തിരുമുല്ലവാരം പളളി കോളനിയില്‍ കുന്നുംപുറം വീട്ടില്‍ സന്തോഷ് (44) ആണ് പോലീസ് പിടിയിലായത്. മോഷണ കേസില്‍ ജയിലിലായിരുന്ന ഇയാള്‍ അടുത്തകാലത്താണ് ജയില്‍ മോചിതനായത്.
കഴിഞ്ഞ ഒന്നിന് രാത്രി കന്നിമേല്‍ മുളയ്ക്കല്‍ എന്ന സ്ഥലത്ത് രാജീവന്‍ എന്നയാള്‍ പണി കഴിപ്പിച്ച് കൊണ്ടിരിക്കുന്ന വീടിനോട് ചേര്‍ന്നുളള ഷെഡില്‍ സൂക്ഷിച്ചിരുന്ന വാട്ടര്‍ മോട്ടോര്‍ ആണ് ഇയാള്‍ മോഷ്ടിച്ചത്. പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ടീം സ്ഥലത്ത് നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ മോഷ്ടാവിനെ സംബന്ധിച്ച തെളിവ് ലഭിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ മൂലങ്കര നിന്നും പിടികൂടി.
മോഷണം പോയ മോട്ടോര്‍ ഇയാളില്‍ നിന്നും പോലീസ് കണ്ടെടുത്തു. ശക്തികുളങ്ങര ഇന്‍സ്പെക്ടര്‍ യൂ. ബിജൂവിന്‍റെ നേതൃത്വത്തില്‍, സബ്ബ് ഇന്‍സ്പെക്ടര്‍മാരായ അനീഷ്.വി, സലീം എ.എസ്.ഐ സുനില്‍കുമാര്‍ സി.പി.ഒ വിഷ്ണു, നൗഫല്‍ജാന്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.
0 Comments