ശനിയാഴ്ച രാത്രി 7.30നാണ് സംഭവം. 22 വർഷംമുമ്പ് വിവാഹബന്ധം വേർപെടുത്തിയ രാധിക തന്റെ പേരിലുള്ള കുടുംബവീട്ടിൽ താമസിച്ചുവരികയായിരുന്നു. ഷീബയും ഭർത്താവ് ലാൽകുമാറും കുട്ടിയും ഇവരോടൊപ്പമാണ് താമസിച്ചിരുന്നത്. രണ്ടാഴ്ചമുമ്പ് രാധിക സമീപവാസിയായ പ്രവീണിനെ (32) വിവാഹം കഴിച്ചു. ഇതു സംബന്ധിച്ച് വീട്ടിൽ പലപ്പോഴും വഴക്കുണ്ടായിരുന്നു. തന്നെ അപമാനിക്കാൻ ശ്രമിച്ചു എന്നു കാട്ടി ഷീബ നൽകിയ പരാതിയിൽ പ്രവീൺ റിമാൻഡിലാണ്.
ഈ സാഹചര്യത്തിൽ സഹോദരി ഷീബയും കുടുംബവും തന്റെ വീട്ടിൽനിന്ന് ഇറങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ടതിന്റെ പ്രതികാരത്തിലാണ് രാധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. രാധികയ്ക്ക് മക്കളില്ലാതിരുന്നതിനാൽ ഇവരുടെ പേരിലുള്ള കുടുംബവീട് പിന്നീട് തങ്ങൾക്ക് ലഭിക്കുമെന്നാണ് ലാൽകുമാറും ഷീബയും കരുതിയിരുന്നത്. വിവാഹത്തോടെ സ്വത്തിന് പുതിയ അവകാശി എത്തിയതാണ് സംഘർഷത്തിനു കാരണമെന്ന് നാട്ടുകാർ പറയുന്നു.
0 تعليقات