banner

കൊല്ലത്ത് മാരകലഹരി വസ്തുക്കളുമായി യുവാവ് പിടിയിൽ; എം.ഡി.എം.എയും പിടിച്ചെടുത്തു എത്തിച്ചത് പുതുവത്സര പാർട്ടികൾക്കായി

കൊല്ലം : പുതുവത്സര ആഘോഷങ്ങൾക്കായി എത്തിച്ച മാരകലഹരി വസ്തുക്കളായ എം.ഡി.എം.എ(38gm), ചരസ്(23.64gm), ഹാഷിഷ് ഓയിൽ (20.60gm) എന്നിവയുമായി യുവാവ് പിടിയിൽ.
കോഴിക്കോട്, കരുവൻതുരുത്തി കടന്നിൽ വീട്ടിൽ മുഹമ്മദ് മർജഹാൻ (28) എന്നയാളാണ് കൊല്ലം എക്സൈസ് എൻഫോഴ്സ്മെൻറ് ആൻ്റ് ആൻറി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിൻ്റെ പിടിയിലായത്. ഇയാൾ അന്തർ സംസ്ഥാന ലഹരി മാഫിയ സംഘത്തിലെ പ്രധാനിയാണെന്ന് അധികൃതർ വ്യക്തമാക്കി.

എക്സൈസ് ഇൻസ്പെക്ടർ എസ്സ്.ഷാജിയും സംഘവും ചേർന്നാണ് പ്രതിയെ അന്വേഷണത്തിലൂടെ അറസ്റ്റ് ചെയ്തത്. സർക്കിൾ ഇൻസ്പെക്ടർ ജി.കൃഷ്ണ കുമാറിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഓച്ചിറയിലുള്ള ടൂറിസ്റ്റ് ഹോമിൽ നടത്തിയ പരിശോധനയിൽ ആണ് മുഹമ്മദ് മർജഹാനെ പിടികൂടിയത്. പ്രയാറുള്ള സെക്കൻഡ് ഹാൻഡ് കാർ വ്യാപരിയുടെ നിർദ്ദേശാനുസരണം അനുസരിച്ചാണ് ലഹരി വസ്തുക്കൾ ഓച്ചിറയിൽ എത്തിച്ചത് എന്ന് പ്രതി പറഞ്ഞു. പ്രതി പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഓഫീസിൽ 1.500kg ചരസുമായി മുൻപ് പിടിയിലായിട്ടുണ്ട് തുടർന്ന് ജാമ്യത്തിൽ ഇറങ്ങിയതായിരുന്നു. 

ഹാഷിഷ് ഓയിലും ചരസും ആന്ധ്രപ്രദേശിൽ നിന്നും, എം.ഡി.എം.എ ബാംഗ്ലൂരിൽ നിന്നും പ്രതി വാങ്ങി കൊണ്ട് വന്ന് സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് പ്രതിവില്പന നടത്തിവന്നിരുന്നത് ഓൺലൈൻ പേയ്മെൻ്റ് വഴിയാണ് പ്രതി ലഹരി വ്യാപരം നടത്തിവന്നിരുന്നത്.റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർ മനു. ആർ സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീനാഥ്, നിഥിൻ, വിഷ്ണു, ജൂലിയൻ ക്രൂസ് എന്നിവരുമുണ്ടായിരുന്നു.

Post a Comment

0 Comments