banner

വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് മു​ന്നി​ല്‍ ലൈം​ഗി​ക പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ 21കാരൻ അറസ്റ്റിൽ

ചെ​റു​തു​രു​ത്തി : വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് മു​ന്നി​ല്‍ ലൈം​ഗി​ക പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ കേസിൽ യു​വാ​വി​നെ പൊലീസ് അ​റ​സ്റ്റ്​ ചെ​യ്തു. പാ​ല​ക്കാ​ട് വ​ല്ല​പ്പു​ഴ കു​റു​വ​ട്ടൂര്‍ മൂ​ത്തേ​ട​ത്ത് വീ​ട്ടി​ല്‍ സു​ഹൈ​ലി​നെ​യാ​ണ്​ (21) ചെ​റു​തു​രു​ത്തി പോ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്.  ദേ​ശ​മം​ഗ​ല​ത്താണ് ഇയാൾ ലൈം​ഗി​ക പ്ര​ദ​ര്‍​ശ​നം നടത്തിയത്.

ശ​നി​യാ​ഴ്ച രാ​വി​ലെ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ ദേ​ശ​മം​ഗ​ല​ത്തെ​ത്തി​യ ഇ​യാ​ള്‍ സ്കൂ​ളി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് മു​ന്നി​ലാ​ണ്​ ലൈം​ഗി​ക പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്. കു​ട്ടി​ക​ള്‍ അ​ധ്യാ​പ​ക​രോ​ട് പ​രാ​തി​പ്പെ​ടു​ക​യും തു​ട​ര്‍​ന്ന്​ ചെ​റു​തു​രു​ത്തി പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തു. 

മേ​ഖ​ല​യി​ലെ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്ന് സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച്‌ വാ​ഹ​ന​ത്തി​ന്റെ ന​മ്പ​ര്‍ ഉ​റ​പ്പാ​ക്കി​യാ​ണ് എ​സ്.​ഐ ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കു​ട്ടി​ക​ള്‍ യു​വാ​വി​നെ തി​രി​ച്ച​റി​ഞ്ഞ​താ​യും കേ​സെ​ടു​ത്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു

Post a Comment

0 Comments