ശനിയാഴ്ച രാവിലെ ഇരുചക്രവാഹനത്തില്‍ ദേശമംഗലത്തെത്തിയ ഇയാള്‍ സ്കൂളിലേക്ക് വരുകയായിരുന്ന വിദ്യാര്‍ഥിനികള്‍ക്ക് മുന്നിലാണ് ലൈംഗിക പ്രദര്‍ശനം നടത്തിയത്. കുട്ടികള്‍ അധ്യാപകരോട് പരാതിപ്പെടുകയും തുടര്‍ന്ന് ചെറുതുരുത്തി പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു.
മേഖലയിലെ സ്ഥാപനങ്ങളില്‍ നിന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ച് വാഹനത്തിന്റെ നമ്പര്‍ ഉറപ്പാക്കിയാണ് എസ്.ഐ ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്. കുട്ടികള്‍ യുവാവിനെ തിരിച്ചറിഞ്ഞതായും കേസെടുത്തതായും പോലീസ് അറിയിച്ചു
0 تعليقات