banner

65കാരനും ഭാര്യയും വീട്ടിൽ മരിച്ച നിലയിൽ; ദുരൂഹത

പാലക്കാട് പുതുപ്പരിയാരത്ത് വൃദ്ധദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്രതീക്ഷാ നഗര്‍ സ്വദേശികളായ ചന്ദ്രന്‍ (65), ഭാര്യ ദേവി (56) എന്നിവരാണ് മരിച്ചത്. ചോരയില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. ചന്ദ്രന്റെ മൃതദേഹം ലിവിംഗ് റൂമിലും ദേവിയുടെ മൃതദേഹം കിടപ്പുമുറിയിലുമാണ് കണ്ടെത്തിയത്. മുറികളില്‍ മൃതദേഹം വലിച്ചിഴച്ച പാടുകളുണ്ട്

മരിച്ച ദമ്പതികളുടെ മകന്‍ സനല്‍ കഴിഞ്ഞ ദിവസം വീട്ടിലുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ഇയാളെ ഇപ്പോള്‍ കാണാനില്ല. ഇവരുടെ മൂന്ന് മക്കളില്‍ രണ്ടുപേര്‍ എറണാകുളത്താണ്. അയല്‍വാസികളാണ് വിവരം പൊലീസിനെ വിവരമറിയിച്ചത്.

إرسال تعليق

0 تعليقات