banner

അഞ്ചാലുംമൂട്ടിൽ 17കാരിയെ പീഡിപ്പിച്ച 21കാരൻ അറസ്റ്റിലായി

അഞ്ചാലുംമൂട് :  പതിനേഴ്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇരുപത്തിയൊന്ന് വയസ്സുകാരനായ യുവാവ് അറസ്റ്റിലായി. അഞ്ചാലുംമൂട്, കുഴിയം സ്വദേശിയായ സുജിത്ത് (21) ആണ് അഞ്ചാലുംമൂട് പൊലീസിൻ്റെ പിടിയിലായത്.

പതിനേഴ്കാരിയായ പെൺകുട്ടിയെ ഇയാൾ മൊബൈലിലും മറ്റും ബന്ധപ്പെടുകയും പ്രണയം നടിച്ച് വിളിച്ചു വരുത്തിയ ശേഷം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും ആയിരുന്നു. വിവാഹ വാഗ്ദാനം നൽകി ഇയാൾ നിരവധി തവണ പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടവർ നൽകിയിരിക്കുന്ന പരാതി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

അഞ്ചാലുംമൂട് സ്റ്റേഷൻ എസ്.എച്ച്.ഓ സി. ദേവരാജൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസിലെ ഒന്നാം പ്രതിയായ ഇയാളെ അറസ്റ്റ് ചെയ്തത്.

إرسال تعليق

0 تعليقات